ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടത്’; സുധാകരന് മറുപടി നൽകി വി.ശിവൻകുട്ടി
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. തെക്കും വടക്കുമല്ല പ്രശ്‌നം മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
തെക്കൻ കേരളത്തെ അപമാനിച്ചുകൊണ്ടുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം വിവാദമായിരുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം.