Friday, January 10, 2025
Kerala

ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്ന് മുഖ്യമന്ത്രി

ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും പറയരുത്. ഗവർണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

ഗവർണർ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണ്.ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിഎന്നാണ് ആർഎസ്എസ് പറയാൻ ശ്രമിക്കുന്നത്.തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്ത്തി പറയുന്നത്.

ഏത് വർഗീയതയും നാടിന് ആപത്താണ്. വ്യക്തിപരമായ പല ആശയങ്ങളുമുണ്ടാകാം പക്ഷെ ചരിത്രം ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാകണം. കേരളത്തിൽ ജനങ്ങളെ കയ്യൂക്ക് കൊണ്ട് ഏതെങ്കിലും പക്ഷത്ത് ആകാം എന്ന് ധരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ എം എസ് അധികാരത്തിൽ വന്നത് കയ്യൂക്ക് കൊണ്ടല്ല. മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വർഷം കഴിയും മുന്നേയാണ് 1957 ൽ ജനങ്ങൾ കമ്യൂണിസ്റ്റ് കാരെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്

Leave a Reply

Your email address will not be published. Required fields are marked *