വർക്കലയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം
തിരുവനന്തപുരം വർക്കലയിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസിടിച്ച് അപകടം. വർക്കലയിൽ നിന്നും കാപ്പിലേക്ക് പോയ സ്വകാര്യബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തി ഓവർടേക്ക് ചെയ്യുന്നിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരുക്കുകളില്ല.
വൈകിട്ട് നാലിനാണ് സംഭവമുണ്ടായത്.വർക്കലയിൽ നിന്നും കാപ്പിലേക്ക് പോയ ശ്രീനന്ദനം ബസ്സ് , മാന്തറ ക്ഷേത്രം പോകുന്ന മാനസ്സ് എന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർമാരെ അടക്കം ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിച്ചു.