കാനാട്ടുകരയ്ക്ക് മികച്ച പുലികളി പുരസ്‌കാരം; അയ്യന്തോളും വിയ്യൂരും പട്ടികയില്‍
പുലികളി പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുലികളി ടീമിനുള്ള ഒന്നാം സ്ഥാനം കാനാട്ടുകരയ്ക്ക് ലഭിച്ചു. പുലി വേഷത്തിനും പുലിക്കൊട്ടിനും ചമയ പ്രദര്‍ശനത്തിനുമുള്ള ഒന്നാം സ്ഥാനം വിയ്യൂരിനാണ് ലഭിച്ചത്. മികച്ച പുലിവണ്ടി, ടാബ്ലോ എന്നിവയില്‍ അയ്യന്തോള്‍ ഒന്നാം സ്ഥാനം നേടി.
അഞ്ച് ദേശങ്ങളില്‍ നിന്നായി ഇരുനൂറ്റിയമ്പതോളം പുലികളാണ് സ്വരാജ് റൌണ്ടിലിറങ്ങിയത്. കാലിക പ്രസക്തമായ ഫ്‌ളോട്ടുകളും പുലിക്കളിക്ക് മിഴിവേകി. കൊവിഡ് ഇടവേളയ്ക്ക് ശേഷം നടന്ന പുലിക്കിളിയായതിനാല്‍ വന്‍ ജനാവലിയാണ് സ്വരാജ് റൗണ്ടിലുണ്ടായിരുന്നത്.
അടുത്ത പുലിക്കളിക്ക് കൂടുതല്‍ സംഘങ്ങളെ പരിഗണിക്കുന്ന വിധത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നാണ് കോര്‍പ്പറേഷന്‍ പ്രഖ്യാപനം.
എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട ദുഖാചരണത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിയായിരുന്നു ഇത്തവണത്തെ പുലിക്കളി.