ബാലന്‍ഡിയോര്‍ പുരസ്‌കാരം; അവസാന പട്ടികയില്‍ മെസിയുടെ പേരില്ല
ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്.
ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഏഴാം തവണ ബാലന്‍ഡിയോ സ്വന്തമാക്കിയ മെസി ചരിത്രം രചിക്കുകയായിരുന്നു. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ഡിയോര്‍ നേട്ടം തന്റെ പേരിലെഴുതിയിരുന്നു.
അതേസമയം 37കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2005 മുതല്‍ ബാലന്‍ഡിയോര്‍ പുരസ്‌കാരങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം നേടാനായത്.