Wednesday, April 16, 2025
Kerala

മതനിരപേക്ഷത ജനാധിപത്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാം; നിയമസഭാ സ്പീക്കർ

75 ആം സ്വാതന്ത്ര്യദിന സന്ദേശവുമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറല്‍ സംവിധാനം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം, സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടവും തുടരാം. 75-ാം വാര്‍ഷികത്തില്‍ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ ഇതാണെന്നും എം.ബി രാജേഷ് പറഞ്ഞു.

75ആം വാർഷികാഘോഷത്തോടനുബന്ധിച്ച് നാളെ രാവിലെ 9.00 മണിക്ക് നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി രാജേഷ് ദേശീയ പതാക ഉയർത്തുന്നതും. നിയമസഭാസമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ അംബേദ്ക്കർ, കെ.ആർ നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

തുടർന്ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകും. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും സാംസ്കാരികപരിപാടികളും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *