ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരം; എം ടി രമേശ്
കശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് എം ടി രമേശ് വിമര്‍ശിച്ചു. വിവാദത്തിൽ ഉറച്ച് നിൽക്കുന്ന കെ ടി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്ന് എം ടി രമേശ് പറഞ്ഞു. ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷയും ശൈലിയുമാണ്.
എങ്ങനെയാണ് കേരളത്തിലെ ഒരു എംഎൽഎ ഇക്കാര്യം പറയുക. പാകിസ്താൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അത് പറഞ്ഞതിൽ അത്ഭുതമില്ല. എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.