നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം 21ന് ചർച്ച ചെയ്യും
നിയമസഭാ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂൾ. നേരത്തെ 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്.
അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 21ന് ചർച്ചക്കെടുക്കും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്.
21ാം തീയതി രണ്ട് മണിക്കൂറാണ് സ്പീക്കർക്കെതിരെ അവിശ്വാസം ചർച്ച ചെയ്യാൻ കാര്യോപദേശക സമിതിയിൽ തീരുമാനമായത്. ഡെപ്യൂട്ടി സ്പീക്കറാകും ഈ സമയത്ത് സഭ നിയന്ത്രിക്കുക.