നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കർക്കെതിരെ കേസെടുത്തു
നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി
എം ബി രാജേഷിനും ഭാര്യയുടെ സഹോദരൻ നിതിൻ കണിച്ചേരിക്കുമെതിരെയായിരുന്നു പരാമർശം. ചാനൽ ചർച്ചക്കിടെയാണ് ജയശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയത്. നവംബർ 20ന് ജയശങ്കറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.