ചിറ്റയം ഗോപകുമാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല. തുടർന്ന് എതിരില്ലാതെ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തുവെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിക്കുകയായിരുന്നു
അടൂരിൽ നിന്നുള്ള നിയമസഭാംഗമാണ് ചിറ്റയം ഗോപകുമാർ. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്.