തൃശ്ശൂരിൽ തട്ടിപ്പുകേസിൽ പ്രതിയായ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു
തൃശ്ശൂർ കേച്ചേരിയിൽ നിരവധി തട്ടിപ്പുകേസിൽ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാർക്കറ്റിലെ തൊഴിലാളി ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണഅ സംഭവം. കേച്ചേരി പ്രധാന പാതയോട് ചേർന്ന വാടക ക്വാർട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്.

ഫിറോസിന്റെ വയറിൽ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.