എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ
എറണാകുളം പെരുമ്പിള്ളി സ്ഥാനാർഥിമുക്കിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തിങ്കളാഴ്ച വൈകുന്നേരമാണ് ഈച്ചരവേലിൽ മത്തായിയുടെ മകൻ ജോജിയെ(22) ഒരു സംഘം വീട്ടിൽ കയറി കൊലപ്പെടുത്തിയത്. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ യുവാവ് അടക്കമാണ് കസ്റ്റഡിയിലുള്ളത്
കൊല്ലപ്പെട്ട ജോജിയും വധശ്രമം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകലിൽ പ്രതിയാണ്. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാക്കുതർക്കത്തിന് ശേഷമാണ് ജോജിയെ കുത്തിയത്. പിതാവ് മത്തായിയെയും സംഘം പരുക്കേൽപ്പിച്ചു