എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെ ഒരു ഫോൺ വന്നതോടെ അൻസിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു
രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽ വെച്ചാണ് അക്രമി സംഘം അൻസിലിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൃത്യം നടത്തിയവർ തന്നെയാണ് അൻസിലിനെ ഫോണിൽ വിളിച്ചിറക്കിയതെന്ന് സംശയിക്കുന്നു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.