തൃശ്ശൂരിൽ കുടുംബവഴക്കിനിടെ ഭാര്യപിതാവിനെ മരുമകൻ കുത്തിക്കൊന്നു
തൃശ്ശൂർ ഒല്ലുരിൽ ഭാര്യപിതാവിനെ മരുമകൻ കുത്തിക്കൊന്നു. മരോട്ടിച്ചാൽ കൈനികുന്ന് തൊണ്ടുങ്കൽ സണ്ണിയാണ് മരിച്ചത്. കൃത്യം നടത്തിയ സണ്ണിയുടെ മരുമകൻ വിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ വിനുവിനും പരുക്കേറ്റിട്ടുണ്ട്. കുടുംബതർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.