ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം
സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യം സംബന്ധിച്ച തർക്കം മുഖ്യപ്രതി ജിഷ്ണുവും സന്ദീപും തമ്മിലുണ്ടായിരുന്നുവെന്നതും സൃഷ്ടിച്ചെടുത്ത കഥയാണെന്നും സിപിഎം പത്തനംജില്ല സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ പറഞ്ഞു
ട്രാവൻകൂർ ഷുഗേഴ്‌സിലെ ജോലിയിൽ നിന്ന് ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല. ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും അവിടുത്തെ ജീവനക്കാരിയാണ്. ജോലിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടോയെന്ന് പാർട്ടിക്ക് അറിയില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്ന തീരുമാനമെടുത്തത്. അതിൽ സന്ദീപിനോ പാർട്ടിക്കോ പങ്കില്ലെന്നും സനൽകുമാർ പറഞ്ഞു
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സന്ദീപിനെ ആർ എസ് എസ് ബിജെപി പ്രവർത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിക്കൊന്നത്. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.