Thursday, April 10, 2025
Kerala

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

 

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. 2020 നവംബർ 13നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് താത്കാലിക ചുമതല എ വിജയരാഘവന് നൽകുകയായിരുന്നു.

ആരോഗ്യം വീണ്ടെടുത്തതും മകൻ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതും സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ കോടിയേരിക്ക് അനുകൂലമാകുകയായിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിൽ സ്ഥിരം സെക്രട്ടറി ചുമതലയിലേക്ക് തിരിച്ചെത്തണമെന്ന് അംഗങ്ങൾക്കിടയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *