തൃശ്ശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
തൃശ്ശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയ്
വീടിന്റെ വാതിലുകളും ജനലുകളും തകർന്നു. മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തു. കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.