സന്ദീപ്കുമാർ വധം: അഞ്ചാം പ്രതി അഭിയും കസ്റ്റഡിയിൽ; പിടിയിലായത് എടത്വയിൽ നിന്ന്
തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയും പിടിയിൽ. ഒളിവിലായിരുന്ന അഭിയാണ് പിടിയിലായത്. എടത്വയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളും പിടിയിലായി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സന്ദീപിനെ ആർ എസ് എസ് ബിജെപി പ്രവർത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിക്കൊന്നത്. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.