കുറ്റ്യാടിയിലെ പ്രതിഷേധ ജാഥ: കടുത്ത നടപടിയുമായി സിപിഎം, ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടികൾ. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനമായി
കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, ഏരിയ കമ്മിറ്റി അംഗം ടി കെ മോഹൻദാസ് എന്നിവരെ പുറത്താക്കി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാർഥിത്വത്തിനായി പ്രകടനം നടത്തിയവർ തന്നെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പാർട്ടി നിരീക്ഷണം. കുറ്റ്യാടിയിൽ സിപിഎമ്മിന് ലഭിച്ച ലീഡ് വെറും 42 വോട്ട് മാത്രമായിരുന്നു.