Thursday, January 23, 2025
Kerala

പാരസെറ്റമോൾ അടക്കം 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

 

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റമോൾ അടക്കം പത്ത് ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. നിരോധിത മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇത് വിതരണക്കാരന് തിരിച്ചുനൽകി വിവരം ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കാനാണ് നിർദേശം.

നിരോധിച്ച മരുന്നുകൾ

പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത് വിറ്റമിൻ ഡി 3 (ടി.എച്ച്.ടി -21831), പാരസെറ്റമോൾ ആൻഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എം.എസി. 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എ.എം.പി 1001), ഗ്ലിബൻക്ലമൈഡ് ആൻഡ് മെറ്റ്‌ഫോർമിൻ (പി.ഡ.ബ്ല്യു.ഒ.എ.കെ 58), ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽ.പി.ടി 20024), എസ്.വൈ.എ.ംബി.ഇ.എൻ.ഡി- അൽബെൻഡസോൾ (എസ്.ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ് ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാൻഡ് സാനിറ്റൈസർ (292)

Leave a Reply

Your email address will not be published. Required fields are marked *