Thursday, January 9, 2025
Kerala

വയോധികയെ മർദിച്ച സംഭവം: കൊല്ലം അർപ്പിത ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

 

കൊല്ലം അഞ്ചലിലെ അർപ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്. കൊല്ലം ജില്ലാ കലക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ വയോധികയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

 

പ്രവർത്തനം നിർത്തണമെന്ന നിർദേശം അഞ്ചൽ വില്ലേജ് ഓഫിസർ സ്നേഹാലയം ഭാരവാഹികൾക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹികനീതി വകുപ്പിനും നിർദേശം നൽകി. ഓർഫനേജ് ബോർഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *