നിരോധിത എംഡിഎംഎ ഗുളികകളുമായി കോഴിക്കോട് യുവാവ് പിടിയിൽ
നിരോധിത മയക്കുമരുന്നായി എംഡിഎംഎ ഗുളികകളുമായി മലപ്പുറം സ്വദേശി കോഴിക്കോട് അറസ്റ്റിൽ. മമ്പാട് സ്വദേശി കെ അബ്ദുൽറബ് നിസ്താറിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണിത്. 30 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെ ഉന്മാദ അവസ്ഥ നൽകുന്ന ഗുളിക ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിച്ചാൽ കരൾ രോഗത്തിന് കാരണമാകും. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് സംഘം ഗുളിക എത്തിക്കുന്നത്.