ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ പ്രവർത്തകരായ പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കർ തൊഴിലാളിയാണ് സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.
കേസിൽ ഇവർക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നിരവധി എസ് ഡി പി ഐ പ്രവർത്തകരുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുകയും മൊഴിയെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് പോലീസ് എത്തിയത്.
നവംബർ 15നാണ് സഞ്ജിത്തിനെ ഒരു സംഘമാളുകൾ വെട്ടിക്കൊന്നത്. ഭാര്യയുമൊന്നിച്ച് ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.