കൊവിഡ് പ്രതിരോധന പരീക്ഷണ മരുന്നിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്
കൊവിഡ് പ്രതിരോധന പരീക്ഷണ മരുന്നായ റെംഡെസിവിറിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്. കൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ പരീക്ഷണം നടത്തുക. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഹൈദരാബാദിലും മരുന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. റെംഡെസിവിര്‍ ആന്റി വൈറല്‍ മരുന്നാണ്.