Thursday, January 23, 2025
Kerala

കേരള സര്‍ക്കാറി​ന്റെ അധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്​ഥാന സര്‍ക്കാറി​ന്റെ അധികാര പരിധിയിലേക്ക്​ കടന്നുകയറുന്ന ​പ്രവണത ശക്തിപ്പെടുന്നു. കാര്‍ഷിക നിയമദേഭഗതിക്ക്​ സമാന സ്​ഥിതി വൈദ്യുതി മേഖലയില്‍ ഉണ്ടാകാതിരിക്കാനാണ്​ അതീവ ജാഗ്രതയോടെ സംസ്​ഥാനം ഇടപെടുന്നത്​. സ്വകാര്യവത്​കരണ പ്രവണത അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ വേണ്ടിവരും’- കെ.എസ്​.ഇ.ബി ഓഫിസേഴ്​സ്​ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു.

ഉപഭോക്​താക്കള്‍ക്ക്​ മികച്ച സൗകര്യമൊരുക്കുന്ന പ്രവര്‍ത്തന ശൈലി ജീവനക്കാര്‍ സ്വീകരിക്കണം. ഓഫിസില്‍ ബന്ധപ്പെടേണ്ടി വരുന്നവര്‍ക്ക്​ വീണ്ടും വീണ്ടും ​വരാന്‍ ഇടയാക്കുന്ന സമീപനം പാടില്ല. ​ പുതിയ നിയമഭേദഗതി നടപ്പായാല്‍ പൊതുമേഖല കമ്പനികള്‍ക്ക്​ നിരക്ക്​കൂട്ടുകയോ നഷ്​ടം സഹിച്ച്‌​ തുടരുകയോ മാത്രമേ മാര്‍ഗമുള്ളൂ. സ്വകാര്യ കമ്പനികള്‍ക്ക്​ ലാഭം നേടാനാകും. സാധാരണക്കാരുടെ വൈദ്യുതി നിരക്ക്​ വര്‍ധിക്കും. നിരക്ക്​ നിശ്ചയിക്കുന്നതിന്​ കേന്ദ്ര നിര്‍ദേശമാകും ബാധകം. വൈദ്യുതി വിതരണം സംസ്​ഥാന വിഷയമാണെന്ന സമീപനം ഇപ്പോഴത്തെ കേന്ദ്ര ഇടപെടലില്ല’- മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഭേദഗതിക്കെതിരെ ജനകീയ മുന്നേറ്റം വേണമെന്ന്​ മന്ത്രി കെ. കൃഷ്​ണന്‍കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *