ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു: രാജ്യത്ത് ഇതുവരെ 31,216 കേസുകൾ
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു. മൂന്നാഴ്ചക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയത്. ഇതുവരെ 31,216 കേസുകളും 2109 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 7057 ബ്ലാക്ക് ഫംഗസ് കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു
ഗുജറാത്തിൽ 5418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാനിൽ 2976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തു. യുപിയിൽ 1744 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 125 പേർ യുപിയിൽ മരിച്ചു.