വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ വന്നതോടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
അതേസമയം മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ ഇടപെടില്ലെന്നും സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.