നാളെയും മറ്റന്നാളും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം
നാളെയും മറ്റന്നാളും ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍.ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല. അതേസമയം മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകക്ക് ഇന്ന് തുറക്കാന്‍ അനുമതിയുണ്ട്.
അറ്റകുറ്റപണികള്‍ ചെയ്യുന്ന കടകള്‍ക്കും ഇന്ന് തുറക്കാം. നാളെയും മറ്റന്നാളും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ പോലീസിനെ അറിയിച്ച് ഇതിനുള്ള അനുമതി വാങ്ങണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും.
12, 13 തീയതികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താം.
എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. വെള്ളിയാഴ്ച തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം നാളെയും മറ്റന്നാളും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല.
ഹോട്ടലുകളില്‍ പാഴ്സല്‍ നേരിട്ടു വാങ്ങാന്‍ അനുവദിക്കില്ല. ഹോംഡെലിവറി മാത്രം. ഈ ദിവസങ്ങളില്‍ അവശ്യമേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്.
ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.