Tuesday, April 15, 2025
Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങൾ

 

സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍വരെയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കർശന ന​ട​പ​ടി​യു​ണ്ടാവും.

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ജ്വല്ലറി, തുണിക്കടകള്‍ അടക്കമുള്ളമറ്റ് വിപണന സ്ഥാപനങ്ങള്‍ തുറക്കരുത്. ഹോട്ടലുകള്‍ക്ക് നേരത്തെയുള്ളത് പോലെ പാഴ്‌സല്‍ കൗണ്ടറുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങിയവക്ക് 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്‍കി.മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 15 ശതമാനത്തില്‍ താഴെയെത്തിരുന്നു.

അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ക്കും അ​വ​ശ്യ​സ​ർ​വി​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശി​ച്ച മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ര്‍ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. നി​ല​വി​ല്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര ചെ​യ്യാം. അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ​യും യാ​ത്രാ പാ​സു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച അ​വ​ശ്യ​സ​ര്‍വി​സ് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജോ​ലി സ്ഥ​ല​ത്തേ​ക്കും തി​രി​കെ​യും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്രം യാ​ത്ര​ചെ​യ്യ​ണം. ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും മേ​ല​ധി​കാ​രി​യു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.

 

 

Leave a Reply

Your email address will not be published. Required fields are marked *