സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കി.
ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടാകണമെന്നും അനാവശ്യ യാത്രകള്‍ തടയണമെന്നും ഡിജിപിയുടെ സര്‍ക്കുലറിലുണ്ട്.
ആള്‍ക്കൂട്ടം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഓമാര്‍ക്കാണ്. പോലീസിന് വാഹനപരിശോധന നടത്താമെന്നും ഡിജിപി നിര്‍ദേശിച്ചു.