Sunday, January 5, 2025
Kerala

ലോക പരിസ്ഥിതിദിനാചരണം; അരക്കോടി വൃക്ഷത്തൈകളൊരുക്കി വനംവകുപ്പ്

 

കോഴിക്കോട്: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്‌ വനത്തിന് പുറത്തെ ഹരിതകവചം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമിട്ട് നിരവധി വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനംവകുപ്പ്. ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്.
വൃക്ഷത്തൈവിതരണ പരിസ്ഥിതി പുനസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതിദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും 50 ലക്ഷത്തോളം നല്ലയിനം തൈകളാണ് വിതരണം ചെയ്യുക.
പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പരസ്ഥിതിസൗഹൃദ റൂട്ട് ട്രെയിനറുകളില്‍ തയ്യാറാക്കിയ 4 ലക്ഷത്തോളം തൈകളും ഇതില്‍ ഉള്‍പ്പെടും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും വിപുലമായ പരിപാടികള്‍ ഒഴിവാക്കിയുമാണ് വകുപ്പ് ഇത്തവണയും പരിസ്ഥിതി ദിനം ആചരിക്കുക.

 

 

Leave a Reply

Your email address will not be published. Required fields are marked *