Saturday, October 19, 2024
Kerala

പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇന്ന് മുതൽ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഒ​​​ട്ടും കൈ​​​വി​​​ട​​​രു​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്

പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇന്ന് മുതൽ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഒ​​​ട്ടും കൈ​​​വി​​​ട​​​രു​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ സ​​​ര്‍​​​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കോ​​​വി​​​ഡ് മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നും നി​​​ര്‍​​​ദേ​​​ശം.

സ്കൂ​​​ള്‍ ജീ​​​വ​​​ന​​​ക്കാ​​​രും, വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളും,അ​​​ധ്യാ​​​പ​​​ക​​​രും എ​​​ന്‍ 95 മാ​​​സ്ക് അ​​​ല്ലെ​​​ങ്കി​​​ല്‍ മൂ​​​ന്നു ലെ​​​യ​​​ര്‍ തു​​​ണി​​​കൊ​​​ണ്ടു​​​ള്ള മാ​​​സ്ക് ധ​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്.​​​പ​​​രീ​​​ക്ഷ ഹാ​​​ളി​​​ല്‍ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ന്‍​​​പും ശേ​​​ഷ​​​വും കൈ​​​ക​​​ള്‍ സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ 20 സെ​​​ക്ക​​​ന്‍​​​ഡ് ശാ​​​സ്ത്രീ​​​യ​​​മാ​​​യി ക​​​ഴു​​​കേ​​​ണ്ട​​​താ​​​ണ്.

പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ ജ​​​ന​​​ലു​​​ക​​​ള്‍ തു​​​റ​​​ന്നി​​​ട്ട് വാ​​​യു സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും,
സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​മാ​​​ണ്. പ​​​രീ​​​ക്ഷ ഹാ​​​ളി​​​ന് പ​​​രി​​​സ​​​ര​​​ത്ത് കൂ​​​ട്ടം​​​കൂ​​​ടി നി​​​ല്‍​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. സ്കൂ​​​ള്‍ ക​​​വാ​​​ട​​​ത്തി​​​ല്‍ കൈ​​​ക​​​ഴു​​​കാ​​​ന്‍ ഉ​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കേ​​​ണ്ട​​​താ​​​ണ്.

പ​​​നി, ചു​​​മ , തു​​​മ്മ​​​ല്‍ എ​​​ന്നീ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള കു​​​ട്ടി​​​ക​​​ളെ​​​യും ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍ ഉ​​​ള്ള വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്ന് വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളെ​​​യും പ്ര​​​ത്യേ​​​ക മു​​​റി​​​യി​​​ലി​​​രു​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്ക​​​ണം. പ​​​രീ​​​ക്ഷാ ഹാ​​​ളു​​​ക​​​ളി​​​ല്‍ ഹാ​​​ന്‍​​​ഡ് സാ​​​നി​​​റ്റൈ​​​സ​​​ര്‍ ഒ​​​രു​​​ക്ക​​​ണം. പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞു ഹാ​​​ളും ഇ​​​രി​​​പ്പി​​​ട​​​വും മേ​​​ശ​​​യും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.

പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യ്ക്ക്

കു​​​ടി​​​വെ​​​ള്ളം വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​യി കൊ​​​ണ്ടു​​​വ​​​ര​​​ണം. പ​​​രീ​​​ക്ഷ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റ് വ​​​സ്തു​​​ക്ക​​​ളും സ്വ​​​ന്ത​​​മാ​​​യി ക​​​രു​​​ത​​​ണം .ഒ​​​രു സാ​​​ധ​​​ന​​​വും മ​​​റ്റു വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​മാ​​​യി പ​​​ങ്കു വ​​​യ്ക്ക​​​രു​​​ത് . കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​ര്‍ അ​​​വ​​​ര്‍​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ശു​​​ചി​​​മു​​​റി​​​ക​​​ള്‍ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞ് ഹാ​​​ളി​​​ല്‍​​​നി​​​ന്ന് ക്യൂ​​​വി​​​ല്‍ അ​​​ക​​​ലം പാ​​​ലി​​​ച്ച്‌ മാ​​​ത്രം പു​​​റ​​​ത്ത് വ​​​രേ​​​ണ്ട​​​താ​​​ണ്. കൂ​​​ട്ടു​​​കാ​​​രു​​​മാ​​​യി കൂ​​​ട്ടം കൂ​​​ടി നി​​​ന്ന് സം​​​സാ​​​രി​​​ക്ക​​​രു​​​ത്. ക​​​ണ്ട​​​യി​​​ന്‍​​​മെ​​​ന്‍റ് സോ​​​ണ്‍, ഹോ​​​ട്ട്സ്പോ​​​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ര്‍, ക്വാ​​​റ​​​ന്‍റൈ​​​ന്‍ സ​​​മ​​​യം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​വ​​​ര്‍, ചെ​​​റി​​​യ രീ​​​തി​​​യി​​​ലെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​ര്‍ ഇ​​​ത്ത​​​രം വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ക്ക​​​ണം.

 

 

Leave a Reply

Your email address will not be published.