മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; കേണപേക്ഷിച്ച് ഡ്രൈവർ
മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. വാഹനത്തിനേ ചുറ്റിക്കറങ്ങിയെങ്കിലും കേടുപാടുകൾ ഒന്നും വരുത്തിയില്ല.
ആനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടി. വാഹനം തകർക്കരുത് എന്ന് ഡ്രൈവർ ആനയോട് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരുമണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. ഭക്ഷണമന്വേഷിച്ച് പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.