മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ; ദൃശ്യങ്ങൾ പുറത്ത്
പടയപ്പക്ക് നേരെയുള്ള പ്രകോപനത്തിന് അറുതിയില്ല. മൂന്നാറിൽ ജീപ്പ് ഡ്രൈവർമാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ മുഴക്കിയുമായിരുന്നു പ്രകോപനം. സംഭവത്തിൽ നടപടിയെടുക്കാതെ വനം വകുപ്പ്.
അതേസമയം ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും.