Monday, April 28, 2025
Gulf

സൗദിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; 4.8 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. റെഡിമെയ്ഡ് ടെക്‌സ്‌റ്റൈത്സ് ഉത്പ്പന്നങ്ങള്‍ നിറച്ച കണ്ടെയ്‌നറില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

4.8 ലക്ഷം ലഹരി ഗുളികളാണ് സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തുത്തത്. കണ്ടെയ്‌നറില്‍ വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കള്‍ ജിദ്ദ തുറമുഖത്ത് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് തടയാന്‍ സൗദി അറേബ്യയിലെ എല്ലാ തുറമുഖങ്ങളിലും അതിര്‍ത്തി ചെക് പോസ്റ്റുകളിലും ടാക്‌സ് അതോറിറ്റി അത്യാധുനിക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പരിശീലനം നേടിയ ഡോഗ് സ്‌കോഡുകളെയും വിന്യസിച്ചിട്ടുണ്ട്.

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ മയക്കുമരുന്ന കടത്തുമായി ബന്ധമുളള രണ്ടു പേരെ അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ ദമ്മാമില്‍ മയക്കുമരുന്ന് വിത്പന നടത്തിയ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതു. ഇയാളില്‍ നിന്ന് 68000 ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *