ദുരിതാശ്വാസനിധി തട്ടിപ്പ്; ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് 12ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകയുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12 നു പരിഗണിക്കും. ഭിന്നാഭിപ്രായത്തെ തുടര്‍ന്നായിരുന്നു രണ്ടംഗ ബെഞ്ച് ഹര്‍ജി വിശാല ബെഞ്ചിനു വിട്ടത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദ്,
ബാബു മാത്യു പി.ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വിശാല ബെഞ്ച്.
ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലുമായിരുന്നു രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്.
ലോകായുക്ത ഉത്തരവിലെ അവ്യക്തതകള്‍ക്കെതിരെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹര്‍ജിക്കാരന്‍ ആര്‍.എസ്.ശശികുമാറിന്റെ തീരുമാനം.