ത്രിപുരയിലെ സിപിഐഎം-കോൺഗ്രസ് സഖ്യം ശരിയാണ്, അവിടെ പ്രധാന ശത്രു ബിജെപി; എം വി ഗോവിന്ദൻ
ത്രിപുരയിലെ സിപിഐഎം-കോൺഗ്രസ് സഖ്യം ശരിയെന്ന് എംവി ഗോവിന്ദൻ . ജയിച്ചാലും തോറ്റാലും പ്രധാനശത്രു ബിജെപിയാണ്. ത്രിപുരയിൽ ഫലം വരുന്നതേയുള്ളൂ. അവിടെ പ്രധാന ശത്രു ബിജെപിയാണ്. അവിടെ ജനാധിപത്യ പ്രവർത്തനം അനുവദിക്കുന്നില്ല. പല സ്ഥലത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു, ഇത് യുഡിഎഫിന് ന് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ റെയിൽവേ വികസനം നടത്താൻ കേന്ദ്ര സർക്കാർ തയ്യറാകുന്നില്ല.യുഡിഎഫ് എം.പിമാർ പാർലമെന്റിൽ ഉന്നയിക്കുന്നില്ല. കേന്ദ്ര മന്ത്രിവി.മുരളീധരൻ കേരളത്തിന് ഒന്നും ലഭിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. പാചക വാതക വില വർധനവ് ജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.