Monday, January 6, 2025
World

ക്യാബിൻ ക്രൂ നിർബന്ധമായും അടിവസ്ത്രം ധരിക്കണം: വിചിത്ര ഉത്തരവുമായി പാകിസ്താൻ വിമാനക്കമ്പനി

ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാകിസ്താനിലെ ദേശീയ വിമാനക്കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ). ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ ക്രൂ തീർച്ചയായും അടിവസ്ത്രം ധരിക്കണമെന്നാണ് ഉത്തരവ്. എയർലൈനിലെ എയർ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തിൽ പാകിസ്താൻ ദേശീയ വിമാനക്കമ്പനിയുടെ ജനറൽ മാനേജറാണ് എതിർപ്പ് ഉന്നയിച്ചത്

യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം രീതികൾ കാഴ്ചക്കാരിൽ മോശമായ മതിപ്പ് ഉണ്ടാക്കുമെന്ന് പിഐഎ ജനറൽ മാനേജർ ആമിർ ബാഷിർ അറിയിച്ചു.

യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്കാരത്തിനും ധാർമ്മികതയ്‌ക്കും അനുസൃതമായിരിക്കണം. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എയർലൈൻസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *