ടെന്നിസ് ക്ലബില്‍ അംഗത്വമെടുത്ത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍; കാരണമറിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരത്തെ പ്രമുഖ ടെന്നിസ് ക്ലബില്‍ അംഗത്വമെടുത്ത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍. 11.5ലക്ഷം രൂപ നല്‍കിയാണ് അംഗത്വമെടുത്തത്. 2017 ഏപ്രിലില്‍ കോര്‍പറേറ്റ് മെമ്പര്‍ഷിപ്പ് എടുക്കുകയായിരുന്നു.
മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നു വാങ്ങി നല്‍കാന്‍ ചുമതലപ്പെട്ട കോര്‍പ്പറേഷന്‍ വന്‍കിട ക്ലബില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അംഗത്വമെടുത്തതെന്നത് ദുരൂഹമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകളിലും വ്യക്തതയില്ലെന്ന് ആരോഗ്യ മന്ത്രി തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്നു.