Thursday, January 2, 2025
Top News

ആഭരണങ്ങൾ, ഡ്യൂട്ടി ഫ്രീ സന്ദർശനം കുറയ്ക്കുക; ക്യാബിൻ ക്രൂവിന് പുതിയ നിർദേശങ്ങളുമായി എയർ ഇന്ത്യ

 

ടാറ്റ സ്വന്തമാക്കിയതിന് ശേഷം കാബിൻ ക്രൂവിന് പുതിയ മാർഗനിർദേശങ്ങളുമായി എയർ ഇന്ത്യ. ആഭരണങ്ങൾ പരമാവധി കുറയ്ക്കുക, യാത്രക്കാർ കയറുന്നതിന് മുൻപ് ഭക്ഷണ-പാനീയങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയവയാണ് ഇന്ന് എയർ ഇന്ത്യ തങ്ങളുടെ കാബിൻ ക്രൂവിന് നൽകിയ നിർദേശങ്ങളിൽ ഉള്ളത്. എയർ ഇന്ത്യയുടെ പ്രവർത്തനം മികവ് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങളെന്ന് കമ്പനി പറയുന്നു.

പ്രധാന നിർദേശങ്ങൾ ഇവയാണ്:

* കാബിൻ ക്രൂ തങ്ങളുടെ യൂണിഫോം നിബന്ധനകൾ കർശനമായി പാലിക്കണം. കസ്റ്റംസ്, സുരക്ഷാ പരിശോധനകളിൽ വൈകുന്നത് ഒഴിവാക്കാനായി ആഭരണങ്ങൾ പരമാവധി കുറയ്ക്കണം.

,* ഇമ്മിഗ്രേഷൻ, സുരക്ഷാ പരിശോധനകൾക്ക് ശേഷം ഡ്യൂട്ടി ഫ്രീ കടകളിൽ കയറാതെ ബോർഡിങ് ഗേറ്റിലേക്ക് പോകണം

* ക്യാബിൻ ക്രൂവിലെ എല്ലാവരും ക്യാബിനിൽ ഉണ്ടെന്ന് ക്യാബിൻ സൂപ്പർവൈസർ ഉറപ്പുവരുത്തണം. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപ് ക്യാബിൻ ക്രൂ ഭക്ഷണ – പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. യാത്രക്കാരുടെ ബോർഡിങ് വേഗത്തിലാക്കാൻ ഇത് സഹായിക്കും.

വിമാനത്തിൽ കയറുന്നതിന് മുൻപ് ഭാര പരിശോധന ഉൾപ്പെടെ നടത്തണമെന്ന കമ്പനിയുടെ സർക്കുലറിനെതിരെ ജീവനക്കാർ രംഗത്ത് വന്നതിന് ആഴ്ചകൾ ശേഷമാണ് പുതിയ മാർഗനിർദേശങ്ങൾ.

കഴിഞ്ഞ മാസം 27 നാണ് ടാറ്റ ഗ്രൂപ് എയർ ഇന്ത്യ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *