ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാണാതായി, 147 പേരെ രക്ഷപ്പെടുത്തി
ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒ എൻ ജി സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി. മൂന്ന് ബാർജുകളിലായി നാനൂറിലേറെ പേരാണ് ഉണ്ടായത്. ഇതിൽ 147 പേരെ നാവിക സേന രക്ഷപ്പെടുത്തി. നേവി കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ്
ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തി. 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടു. ബാർജ് എസ് എസ് 3ൽ 297 പേരാണുള്ളത്. പി 305 5 എന്ന ബാർജിൽ 273 പേരാണുണ്ടായത്.
മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് എണ്ണപ്പാടങ്ങൾ. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.