ഇന്ത്യയിൽ നിന്ന് മസാജ് പഠിച്ചെന്ന് അവകാശപ്പെട്ട് ലൈംഗികാതിക്രമം; യുകെയിൽ ഡോക്ടറിനു തടവുശിക്ഷ
ഇന്ത്യയിൽ നിന്ന് മസാജ് പഠിച്ചെന്ന അവകാശവാദവുമായി ലൈംഗികാതിക്രമം നടത്തിയ ഡോക്ടറിനു തടവുശിക്ഷ. ഇംഗ്ലണ്ട് സ്വദേശിയായ, ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന സൈമൺ അബ്രഹാം എന്ന 34കാരനെയാണ് യുകെ കോടതി 18 മാസത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചത്. യുവതിയായ രോഗിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
ഇന്ത്യയിൽ രണ്ട് വർഷം മസാജ് സ്പെഷ്യലിസ്റ്റായിരുന്നു എന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. ദക്ഷിണ കിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ്ബോൺ ഡിസ്ട്രിക്റ്റ് ജനറൽ ഹോസ്പിറ്റലിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തലവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ 2020 ഒക്ടോബറിൽ ഇയാൾ പരിചയപ്പെടുകയായിരുന്നു. തുടർന്നാണ് മസാജിനിടെ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് ഇയാൾ യുവതിയെ ഫോൺ ചെയ്യുന്നത് തുടർന്നു. ഇതിൽ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.