24 മണിക്കൂറിനിടെ 5.74 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 6.25 കോടി കടന്നു, തീവ്രവ്യാപനകേന്ദ്രമായി അമേരിക്ക
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.74 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് പിടിപെട്ടത്. 9,231 ജീവനുകളും നഷ്ടമായി. വിവിധ രാജ്യങ്ങളിലായി 6,25,73,187 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 14,58,305 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,31,93,984 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 1,79,20,898 പേരിപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,05,252 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക കൊവിഡ് തീവ്രവ്യാപന കേന്ദ്രമായി മാറിയിരിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസം 1,43,373 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 1,216 പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍, ഇറ്റലി, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, ജര്‍മനി, പോളണ്ട്, പെറു, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 41,815 പേര്‍ക്കാണ്. 495 മരണവുമുണ്ടായി. ആകെ 93,93,039 പേര്‍ക്ക് വൈറസ് പോസിറ്റീവ് റിപോര്‍ട്ട് ചെയ്തപ്പോള്‍ 88,02,267 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
ആകെ 1,36,733 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,36,10,357 (2,72,254), ഇന്ത്യ- 93,93,039 (1,36,733), ബ്രസീല്‍- 62,90,272 (1,72,637), റഷ്യ- 22,42,633 (39,068), ഫ്രാന്‍സ്- 22,08,699 (52,127), സ്‌പെയിന്‍- 16,46,192 (44,668), യുകെ- 16,05,172 (58,030), ഇറ്റലി- 15,64,532 (54,363), അര്‍ജന്റീന- 14,13,375 (38,322), കൊളംബിയ- 12,99,613 (36,401).