കുർദുകൾക്ക് നേരെയുണ്ടായ വെടിവെപ്പ്; പാരീസിൽ കലാപം; ദൃശ്യങ്ങൾ
കുർദുകൾക്ക് നേരെയുണ്ടായ വെടിവെപ്പിനു പിന്നാലെ ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ കലാപം. തെരുവിൽ കലാപകാരികൾ കാറുകൾ കത്തിച്ചു. കടകൾ അടിച്ചു തകർത്ത ഇവർ ചിലയിടങ്ങളിൽ തീവെക്കുകയും ചെയ്തു. കല്ലെറിഞ്ഞും തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
100ലധികം കുർദുകളും മേയറുമടക്കം പ്രതിഷേധത്തിൽ പങ്കാളികളായി. വെള്ളിയാഴ്ച ആരംഭിച്ച കലാപത്തിൽ 11 പേർ അറസ്റ്റിലായിട്ടുണ്ട്. 30ഓളം പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് കലാപത്തിൽ പരുക്കേറ്റു.
വെള്ളിയാഴ്ചയാണ് കുർദിഷ് സാംസ്കാരിക മന്ദിരത്തിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനു സാധിച്ചു. വിദേശികളെ തനിക്ക് ഇഷ്ടമില്ലെന്നും അതുകൊണ്ടാണ് വെടിവെച്ചതെന്നും പ്രതി പൊലീസിനു മൊഴിനൽകിയിരുന്നു.