ക്രിസ്മസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന; വിറ്റത് 229.80 കോടിയുടെ മദ്യം; ഒന്നാമന്‍ കൊല്ലം
ക്രിസ്മസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്. 215.49 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപ്പന നടത്തിയിരുന്നത്.
ഇക്കൊല്ലം ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം കേരളത്തിൽ വിറ്റത് 90.02 കോടി രൂപയുടെ മദ്യമാണ്. മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് റം ആണ്. വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ്. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം. ബവ്റിജസ് കോർപറേഷന് 267 ഔട്ട്ലറ്റുകളാണുളളത്.