ഇ.പി ജയരാജനെതിരായ ആരോപണങ്ങളില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; തണുപ്പുണ്ടോയെന്ന് മറുചോദ്യം
ഇ.പി ജയരാജനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ‘തണുപ്പ് എങ്ങനെ’യുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളോട് നേരിട്ട് പറയാമെന്നും പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.
വിവാദങ്ങള്‍ക്കിടെ പി ജയരാജനും ഇ.പി ജയരാജനും തമ്മില്‍ ഇന്ന് കൂടികാഴ്ച്ച നടത്തി. പാനൂരിലെ മുസ്ലിം ലീഗ് നേതാവ് പൊട്ടക്കണ്ടി അബ്ദുള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ വെച്ചാണ് ഇരുവരും നേരില്‍ കണ്ടത്. വിവാദ വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായില്ല. അപ്രതീക്ഷിതമായിരുന്നു കണ്ടുമുട്ടല്‍.
അതേസമയം പിണറായിയിലെ പാര്‍ട്ടി പരിപാടിക്കെത്തിയ മുഖ്യമന്ത്രിയും പി ജയരാജനും ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എം.എല്‍.എ ഓഫീസില്‍ വെച്ച് നേരില്‍ കണ്ട ഇരുവരും എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമല്ല. കൂടികാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്ത പി ജയരാജന്‍ നിഷേധിച്ചിട്ടില്ല.