കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെയാകെ വേട്ടയാടരുതെന്ന് സ്പീക്കർ
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. എല്ലാവരും അക്രമികളല്ല, ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതി
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം അക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ പറഞ്ഞു.