സിട്രാംഗ് ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ മരണം 35 ആയി
ബംഗ്ലാദേശിൽ നാശം വിതച്ച് സിട്രാംഗ് ചുഴലിക്കാറ്റ്. ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ തീരപ്രദേശങ്ങളിലും മധ്യഭാഗങ്ങളിലുമാണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തെക്കുപടിഞ്ഞാറൻ ചട്ടോഗ്രാം തീരപ്രദേശങ്ങളിൽ നിന്നാണ്.
വൈകുന്നേരം 6 മണി വരെ 16 ജില്ലകളിൽ(64 അഡ്മിനിസ്ട്രേറ്റീവ്) നിന്നായി 35 പേർ കൊല്ലപ്പെട്ടെന്ന് ബംഗാളി ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയുന്നു. മറ്റൊരു പ്രമുഖ വാർത്താ വെബ്‌സൈറ്റ് bdnews24.com 22 മരണങ്ങൾ സംഭവിച്ചതായി പറയുന്നു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 16 മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചത്.