Saturday, October 19, 2024
Kerala

കൊവിഡ് മരണം മനപ്പൂർവം മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

 

കൊവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരണ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. പരാതികൾ പരിശോധിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

മരണകാരണങ്ങൾ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. മാനദണ്ഡങ്ങൾ മാറ്റാൻ കേരളത്തിനാകില്ല. ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയെങ്കിൽ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

മറച്ചുവെക്കാനുണ്ടായിരുന്നുവെങ്കിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമായിരുന്നില്ല. മരണം മുമ്പും നിർണയിച്ചത് ഡോക്ടർമാരടങ്ങിയ പാനൽ തന്നെയാണ്. സുതാര്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.