ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. അപ്പർ ഈജിപ്തിലെ സൊഹാഗ് ഗവർണറേറ്റിലെ തഹ്തയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. നിരവധി ബോഗികൾ തല കീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.